trade-unions
ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫാക്ടിലെ ട്രേഡ് യൂണിയനുകൾ ഏലൂരിലെ കമ്പനി ടൈം ഗേറ്റിനു മുന്നിൽ പ്രതിഷേധിക്കുന്നു

കളമശേരി: ഫാക്ടിലെ സംയുക്ത ട്രേഡ് യൂണിയനുകൾ ഏലൂരിലെ കമ്പനി ടൈം ഗേറ്റിനു മുന്നിൽ കരിദിനമാചരിച്ചു. ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു കരിദിനാചരണം. സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ .ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. എം.എം.ജബ്ബാർ, വി.എ.നാസർ, ജോർജ് ബാബു, പി.ഡി.ഡേവിസ് തുടങ്ങിയവർ നേതൃത്വം നൽകി.