koovappady
കൂവപ്പടി സഹകരണ ബാങ്ക് കാൻസർ രോഗികൾക്ക് നൽകുന്ന ധനസഹായ വിതരണം ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ പൊതു നൻമ ഫണ്ട് ഉപയോഗിച്ച് ബാങ്ക് അംഗങ്ങളായ മുഴുവൻ കാൻസർ രോഗികൾക്കും ധനസഹായ വിതരണം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതിയംഗങ്ങളായ പി.പി.അൽഫോൻസ്, തോമസ് പൊട്ടോളി, സാജു ഇലവുംകുടി, ജൂഡ്സ് എം.ആർ, എൽസി ഔസേഫ്, ബാങ്ക് സെക്രട്ടറി ടി.കെ.എൽദോ, സാബു ആന്റണി എന്നിവർ സംസാരിച്ചു.