ആലുവ: ഉപജീവനമാർഗമായിരുന്ന നാല് കറവപ്പശുക്കൾ ഇടിമിന്നലേറ്റ് ചത്തതിനെത്തുടർന്ന് ദുരിതത്തിലായ ചാലക്കൽ മോസ്‌കോയ്ക്ക് സമീപം കുഴിക്കാട്ടു മാലിയിൽ ഷെമീറിന് കുട്ടമശേരി സർവീസ് സഹകരണ ബാങ്കിന്റെ കൈത്താങ്ങ്. 10,000 രൂപ ബാങ്ക് പ്രസിഡന്റ് എം. മീതിയൻ പിള്ള ഷെമീറിന് കൈമാറി. ബാങ്ക് സെക്രട്ടറി വി.എ. ആനന്ദവല്ലി, ഭരണസമിതി അംഗങ്ങളായ കെ. രഘുനാഥൻ നായർ, പി.എ. ഷാജഹാൻ എന്നിവർ പങ്കെടുത്തു.