1
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കയറ്റിറക്ക് തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകുന്നു

തോപ്പുംപടി: മോട്ടോർ വാഹന വകുപ്പിനെ സഹായിച്ച ലോഡിംഗ് അൺലോഡിംഗ് തൊഴിലാളികൾക്ക് ഉദ്യോഗസ്ഥർ ഭക്ഷ്യധാന്യക്കിറ്റുകൾ നൽകി.

കഴിഞ്ഞ ഒരു മാസമായി കൊച്ചിൻ ഷിപ്പിയാർഡിനു സമീപം പ്രവർത്തിക്കുന്ന കൊച്ചിൻ എയർ പ്രോഡക്സിൽ നിന്ന് വാഹനങ്ങളിലേക്ക് ഓക്സിജൻ കയറ്റിയിറക്കുന്നതിന് മോട്ടോർ വാഹന വകുപ്പിനെ സൗജന്യമായി സഹായിക്കുന്നത് ഈ തൊഴിലാളികളാണ്. ഉദ്യേഗസ്ഥൻമാരായ റെജി.പി.വർഗീസ്, ഷാജി മാധവൻ, പി.എം.ഷബീർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.