medical
മലയാറ്റൂർ - നീലീശ്വരം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഡോമിസിലിയറി കെയർ സെന്ററിലേക്കുള്ള മെഡിക്കൽ ഉപകരണങ്ങളും അനുബന്ധ കൊവിഡ് പ്രതിരോധ സാമഗ്രികളും സ്കൂൾ മാനേജർ റവ. ഫാ. വർഗീസ് മണവാളൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേന് കൈമാറുന്നു

കാലടി: മലയാറ്റൂർ സെന്റ്‌തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ജീവനക്കാർ അരലക്ഷം രൂപയുടെ കൊവിഡ് പ്രതിരോധ സാമഗ്രികൾ മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ ആരംഭിക്കുന്ന ഡോമിസിലിയറി കെയർ സെന്ററിലേക്ക് കൈമാറി. പി.പി.ഇ കിറ്റുകൾ, മാസ്‌കുകൾ, സ്‌ട്രെച്ചർ, വീൽ ചെയർ എന്നിവയാണ് കൈമാറിയത്. സ്‌കൂൾ മാനേജർ ഫാ. വർഗീസ് മണവാളൻ ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേന് കൈമാറി. പി.ടി.എ പ്രസിഡന്റ് ജോസഫ് മാളിയേക്കപ്പടി അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത്, വാർഡ് മെമ്പർ സേവ്യർ വടക്കുംചേരി, പ്രിൻസിപ്പൽ ഡോ. സി.എ. ബിജോയ്, ഹെഡ്മിസ്ട്രസ് മേരി ഉറുമീസ് എന്നിവർ സംസാരിച്ചു. .