c
സേവാഭാരതി അശമന്നൂർ യൂണിറ്റ് അംഗങ്ങൾ ഓക്സിജൻ കോൺസെൻട്രേറ്റർ പതിനൊന്നാം വാർഡ് ‌മെമ്പർ ജിജു ജോസഫിന് കൈമാറുന്നു

കുറുപ്പംപടി: അശമന്നൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഓക്സിജൻ ആവശ്യമുള്ള കൊവിഡ് രോഗികൾക്ക് സേവാഭാരതി അശമന്നൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി.പതിനൊന്നാം വാർഡ് ‌ മെമ്പർ ജിജു ജോസഫിന് കൈമാറി. സേവഭാരതി യൂണിറ്റ് അംഗങ്ങളായ പി.വി. പ്രദീഷ്‌,അനികൃഷ്ണൻ. ടി.എസ്,എം.പി.ഷാജി, പി.എൻ.പ്രശോബ്‌, ചന്ദ്രബോസ് തുടങ്ങിയവർ പങ്കെടുത്തു.