ഫോർട്ട്കൊച്ചി: വൈപ്പിൻ - ഫോർട്ട് കൊച്ചി റൂട്ടിൽ റോ റോ സർവീസ് നടത്താത്തതിനാൽ രോഗികളും ആരോഗ്യ പ്രവർത്തകരും ദുരിതത്തിലാകുന്നു. ഒരെണ്ണമെങ്കിലും സർവീസ് നടത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ജങ്കാർ സംരക്ഷണ സമിതി പ്രസിഡന്റ് മുജീബ്‌ റഹ്മാൻ ആവശ്യപ്പെട്ടു. നിരവധി രോഗികളും, റവന്യു ഉദ്യോഗസ്ഥരും ആശാ വർക്കർമാരും ജങ്കാറിനെയാണ് ആശ്രയിച്ചിരുന്നത്.എന്നാൽ ലോക്ക് ഡൗൺ തുടങ്ങിയതോടെ സർവീസും നിലച്ചു. പലരും ഇതുമൂലം ഗോശ്രീ പാലം വഴി മണിക്കൂറുകൾ എടുത്താണ് വരുന്നത്.