കോലഞ്ചേരി: കൊവിഡ് രോഗികൾക്കായി സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ ഭക്ഷണപൊതികൾ നൽകി. കടയിരുപ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ യൂണിറ്റിന്റെ ഒരു 'വയറൂട്ടാം' പദ്ധതിയുടെ ഭാഗമായി കുട്ടികൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടു വന്ന ഭക്ഷണ പൊതികളാണ് രോഗികൾക്ക് നൽകുന്നത്. വിതരണോദ്ഘാടനം പുത്തൻകുരിശ് പൊലീസ് ഇൻസ്പെക്ടർ യു.രാജീവ് കുമാർ നിർവഹിച്ചു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ലൗലി ലൂയീസ്, എ.എസ്.ഐ പി.എസ്. കുര്യാക്കോസ്, പി.ടി.എ പ്രസിഡന്റ് എം.കെ മനോജ്, എൻ.സിനി, ജീമോൻ കടയിരുപ്പ്, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ എ.ആർ. അജു, ജിതിഷ രാജ് തുടങ്ങിയവർ സംസാരിച്ചു.