കൊച്ചി: ലക്ഷദ്വീപിലെ ജനങ്ങളെ മുഴുവൻ തീവ്രവാദികളാക്കി മുദ്രകുത്തുകയും സംഘപരിവാർ അജണ്ട അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ ഹൈബി ഈഡനും ടി.എൻ. പ്രതാപനും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഓഫീസ് മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തി. അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ അങ്കിത് അഗർവാളിനെ കണ്ട എം.പിമാർ പ്രതിഷേധം അറിയിച്ചു. സമരത്തിന് യൂത്ത്കോൺഗ്രസ് പ്രവർത്തകരും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, ദീപക് ജോയ്, റിബിൻ ദേവസ്യ, കെ.പി.ശ്യാം എന്നിവർ സംസാരിച്ചു.