മുളന്തുരുത്തി: മോദി സർക്കാരിന്റെ കാർഷിക പരിഷ്‌കരണ നിയമത്തിനെതിരെയുള്ള കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള കർഷക സംഘം മുളന്തുരുത്തി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരി ദിനാചരണവും പ്രധാനമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. എ.കെ.ജി ഭവന് മുന്നിൽ നടത്തിയ സമരം സി.പി.എം ഏരിയാ സെക്രട്ടറി ടി.സി.ഷിബു ഉദ്ഘാടനം ചെയ്തു. കേരള കർഷക സംഘം മുളന്തുരുത്തി ഏരിയ പ്രസിഡന്റ് സി.കെ.റെജി അദ്ധ്യക്ഷത വഹിച്ചു. കെ.എ. ജോഷി, പി.എൻ പുരുഷോത്തമൻ, ലിജോ ജോർജ്, എം. ടി.ഹരിദാസ്, പോൾ താവൂരത്ത് എന്നിവർ സംസാരിച്ചു.