പെരുമ്പാവൂർ: കൊവിഡ് മഹാമാരിമൂലം അവശത അനുഭവിക്കുന്ന ശാഖാ അംഗങ്ങൾക്ക് കഴിഞ്ഞ വർഷത്തേതുപോലെ അടിയന്തരസഹായം എത്തിക്കുവാൻ എസ്.എൻ.ഡി.പി യോഗം ഒക്കൽ ശാഖാഭരണസമിതി തീരുമാനിച്ചു. ആദ്യപടിയായി ശാഖയുടെ കീഴിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും 10 കിലോ അരിവിതരണം. ചെയ്യും. പ്രത്യേക ശ്രദ്ധപതിയേണ്ട അംഗങ്ങൾക്ക് ചികിത്സാസഹായം ഏർപ്പെടുത്തും. കൊവിഡ് ചികിത്സയ്ക്കായി പോകുന്നവർക്ക് ഗതാഗതസൗകര്യം ഒരുക്കും. നിർദ്ധനരായവരെ സാമ്പത്തികമായി സഹായിക്കും. ചികിത്സാ സഹായം ആവശ്യപ്പെടുന്ന അംഗങ്ങൾക്ക് ടെലിമെഡിസിൻ സൗകര്യം ഏർപ്പെടുത്തുമെന്ന് ശാഖാ പ്രസിഡന്റ് എം.പി. സദാനന്ദൻ പറഞ്ഞു.