maradu
മരട് തെക്ക് എസ്.എൻ .ഡി.പി ശാഖയുടെ ഭക്ഷ്യക്കിറ്റ് വിതരണം കണയന്നൂർ യൂണിയൻ ജനറൽ കൺവീനർ എം.ഡി.അഭിലാഷ് ശാഖാ പ്രസിഡന്റ് ജയപ്രകാശ് നാരായണന് നൽകി നിർവഹിക്കുന്നു

മരട്: എസ്.എൻ.ഡി.പി യോഗം മരട് തെക്ക് ശാഖ കൊവിഡ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. കണയന്നൂർ യൂണിയൻ, മരട് വനിതാ സംഘം ശാഖ, ജ്ഞാനോദയ യോഗം കുടുംബ യൂണിറ്റുകൾ എന്നിവയുടെ സഹകരണത്തോടെ മുന്നൂറു കുടുംബങ്ങളിൽ കിറ്റുകൾ നൽകി. വിതരണോദ്ഘാടനം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് ശാഖാ പ്രസിഡന്റ് ജയപ്രകാശ് നാരായണന് കിറ്റ് നൽകി നിർവഹിച്ചു. സെക്രട്ടറി അനിൽകുമാർ മുന്നിരയിൽ, വൈസ് പ്രസിഡന്റ് രഹിമോൻ കാട്ടിത്തറ എന്നിവർ പങ്കെടുത്തു.