ആലുവ: റൂറൽ ജില്ലയിൽ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് 340 കേസുകൾ രജിസ്റ്റർചെയ്തു. 64 പേരെ അറസ്റ്റുചെയ്തു. 705 വാഹനങ്ങൾ കണ്ടുകെട്ടി. സാമൂഹ്യഅകലം പാലിക്കാത്തതിന് 1516 പേർക്കെതിരെയും മാസ്‌ക് ധരിക്കാത്തതിന് 1021പേർക്കെതിരെയും നടപടിയെടുത്തു.