കൊച്ചി: 45 വയസിനു മുകളിലുളളവർക്കുള്ള വാക്‌സിൻ വിതരണം ഇന്ന് പുനരാരംഭിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത് സെന്ററുകൾ തിരഞ്ഞെടുത്തവർക്കാണ് വാക്‌സിൻ നൽകുക. ജില്ലയിലാകെ 120 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് ഉള്ളത്. 45 വയസിനു മുകളിലുള്ളവർക്കായി 39,000ഡോസ് കൊവിഷീൽഡ് വാക്‌സിനാണ് ബാക്കിയുള്ളതെന്നും ഇന്ന് സംസ്ഥാനത്തെത്തുന്ന ഒരു ലക്ഷം ഡോസ് വാക്‌സിന്റെ നിശ്ചിത വിഹിതം ജില്ലയ്ക്ക് ലഭിക്കുമെന്നും വാക്‌സിനേഷൻ നേഡൽ ഓഫീസർ ഡോ. എം.ജി.ശിവദാസ് പറഞ്ഞു.

കൊവിഷീൽഡ് വാക്‌സിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് പരമാവധി പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകും. ആദ്യ ഡോസ് വാക്‌സിൻ എടുത്ത് 84 ദിവസം പിന്നട്ടവർക്കാണ് രണ്ടാം ഡോസ് നൽകുന്നത്.