തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ പ്രാണി ശല്യം. കാക്കനാട് ഇടച്ചിറയിലെ സ്കൈലൈൻ ഫാറ്റിലുള്ളവർക്കാണ് പ്രാണിയുടെ ആക്രമണമുണ്ടായത്.ആക്രമണത്തിൽ മെഡിക്കൽ റപ്പായ സിജോക്കും മറ്റ് നാലുപേർക്കും പരിക്കേറ്റു.
ഇന്നലെ രാവിലെ സിജോയുടെ ഇടതുകൈയിൽ പ്രാണി വന്നിരിക്കുകയും തട്ടിമാറ്റിയതിനെ തുടർന്ന് കൈയ്യിലെ ചില ഭാഗങ്ങളിലെ തൊലികൾ പോകുകയും ചെയ്തു.ഇതേ അനുഭവം തന്നെയാണ് മറ്റ് നാലുപേർക്കും.
വാർഡ് കൗൺസിലർമാരായ അനിത,ഷാന അബ്ദു എന്നിവർ വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ് ഉളളംപളളി, കൗൺസിലർമാരായ ഷാജി വാഴക്കാല,സി.സി വിജു എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി.ഡിസ്ട്രിക്ട് വെറ്റിനറി കണ്ട്രോൾ യൂണിറ്റ് (ഡി.വി.സി) സ്ഥലത്തെത്തി പ്രാണിയുടെ സാമ്പിളുകൾ ശേഖരിച്ചു.റിപ്പോർട്ട് ലഭിച്ച ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്ന് റാഷിദ് ഉളളംപളളി പറഞ്ഞു.