കോലഞ്ചേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അഗാപ്പെ ഡയഗ്നോസ്റ്റിക് വടവുകോട‌് ബ്ളോക്ക് പഞ്ചായത്തിന് രണ്ട് ലക്ഷം രൂപയുടെ പ്രതിരോധ സാമഗ്രികൾ കൈമാറി. സീനിയർ എച്ച്.ആർ പോൾ എബ്രാഹാമിൽ നിന്നും ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ ഏറ്റുവാങ്ങി. എം.ഡി.തോമസ് ജോൺ മുൻകൈയെടുത്ത് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഉല്പന്നങ്ങളാണ് നൽകിയത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.ആർ.വിശ്വപ്പൻ, ജൂബിൾ ജോർജ്, ബ്ളോക്ക് പഞ്ചായത്തംഗം പി.പി.ജോണി തുടങ്ങിയവർ പങ്കെടുത്തു. ടൗണുകൾ കേന്ദ്രീകരിച്ച് അണുനശീകരണവും എല്ലാ പഞ്ചായത്തുകളിൽ സൗജന്യ കൊവിഡ് പരിശോധന ക്യാമ്പുകളും, ആർ.ആർ.ടികൾക്ക് ആവശ്യമുള്ള പ്രതിരോധ സാമഗ്രികളും വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് വി.ആർ.അശോകൻ അറിയിച്ചു.