പിറവം: കേന്ദ്രസർക്കാർ നടപ്പിലാക്കിയ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, ആറുമാസമായി ഡൽഹിയിൽ നടക്കുന്ന കർഷക സമരം ഒത്തുതീർപ്പാക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പന അവസാനിപ്പിക്കുക, എല്ലാ ഭാരതീയർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കുക, നാല് തൊഴിൽ കോഡുകളും ചട്ടങ്ങളും പിൻ വലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദേശവ്യാപകമായി തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ കർഷക സമരത്തിന്റെ ആറുമാസം പിന്നിടുന്ന ദിനത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ പിറവത്ത് നടത്തിയ പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി കെ.എൻ.ഗോപി ഉദ്ഘാടനം ചെയ്തു.സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എൻ.സദാമണി, ലോക്കൽ സെക്രട്ടറി കെ.സി.തങ്കച്ചൻ, മുരളി മരങ്ങോത്ത്, മുനിസിപ്പൽ കൗൺസിലർമാരായ അഡ്വ.ബിമൽ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.