congress-paravur
മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ താലൂക്ക് ആശുപത്രി ശുചീകരണം കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി പറവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ താലൂക്ക് ആശുപത്രി പരിസരം ശുചീകരിച്ചു. ഒരുമാസം നീണ്ടുനിൽകുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. പറവൂർ നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി, വൈസ് ചെയർമാൻ എം.ജെ. രാജു, ആശുപത്രി സൂപ്രണ്ട് ഡോ. റോസമ്മ, ആർ.എം.ഒ ഡോ. ജോയി, അജിത്ത് വടക്കേടത്ത്, വിനോദ് നെല്ലിപ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകി. പറവൂർ നഗരപ്രദേശത്തെ എല്ലാ വാർഡുകളിലും കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് പറഞ്ഞു.