പള്ളുരുത്തി: മോഷണക്കേസിൽ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് പേരിൽ ഒരാൾക്ക് കൊവിഡ് ബാധ. മട്ടാഞ്ചേരി സ്റ്റാർ മൂല പുളിക്കൽ വീട്ടിൽ ഖലീൽ റഹ്മാനാണ് രോഗബാധ. ഇയാളെ കാക്കനാട് കൊവിഡ് സെന്ററിലേക്ക് മാറ്റി. പള്ളുരുത്തി കോണം കണ്ടത്തി പറമ്പിൽ ഷിറാസ് (22) ആണ് കൂട്ടുപ്രതി. അറസ്റ്റ് ചെയ്ത പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.