ഫോർട്ട് കൊച്ചി: രണ്ടര കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി ഫോർട്ടുകൊച്ചി സ്വദേശികളായ ജെൻസൻ (25), ടെൽസൺ (24) എന്നിവരെ ഫോർട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ഐ.എൻ.എസ് ദ്രോണാചാര്യ പരിസരത്ത് രാത്രി വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ഇവരുടെ പോക്കറ്റിൽ ചെറിയ കഞ്ചാവ് പൊതികൾ കണ്ടതിനെ തുടർന്ന് വീടുകളിൽ നടത്തിയ പരിശോധനയിലാണ് കൂടുതലായി ലഭിച്ചത്. പ്രതികളെ റിമാൻഡ് ചെയ്തു.