പറവൂർ: കൊവിഡ് വാക്സിനേഷന് സ്പോട്ട് രജിസ്ടേഷൻ ഉടനെ ആരംഭിക്കണമെന്ന് കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. സർക്കാരിന്റെ തീരുമാനം ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നു. വാക്സിൻ ലഭ്യത ഉറപ്പായിരുന്നിട്ടുപോലും അർഹരായവർക്ക് കൊടുക്കുവാൻ പറ്റാത്ത അവസ്ഥയിലാണ്. വാക്സിൻ ലഭ്യമാക്കുന്നതിനുള്ള സത്വരനടപടികൾ സ്വീകരിക്കണമെന്ന് കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.എം. അലി, അംഗങ്ങളായ കെ.എ. ജോസഫ്‌, ബീന ബാബു, സൂസൻ വർഗീസ്, നദീറ ബീരാൻ, ടി.എ. മുജീബ്, കെ.എം. ലൈജു, ഇ,എം, അബ്ദുൾ സലാം, ജീവി പോൾസൺ എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു.