ഫോർട്ട് കൊച്ചി: ശക്തമായ തിരമാലയിൽ ബീച്ചിലെ ചീനവലകൾ തകർച്ചയുടെ വക്കിൽ. മൂന്ന് ചീനവലകളുടെ കാലുകളാണ് ഇളകി ആടുന്നത്. ഇവ ഏതുനിമിഷവും നിലംപൊത്തുമെന്നാണ് തൊഴിലാളികൾ പറയുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ആറ് ചീനവലകളാണ് തകർന്നത്. സാമ്പത്തിക തകർച്ചമൂലം കഴിഞ്ഞ രണ്ട് വർഷമായി അറ്റകുറ്റപണികൾ ഒന്നും നടത്തിയിട്ടില്ല. ഫോർട്ട് വൈപ്പിനിലെ ചീനവലകളും നാശത്തിന്റെ വക്കിലാണ്. കപ്പൽ ചാലിന്റെ ഇരുവശവുമുള്ള ചീനവലകൾ ടൂറിസം, ഫിഷറീസ്, സാംസ്കാരിക തുറമുഖ വകുപ്പുകൾ എന്നിവർ അടിയന്തരമായി ഇടപെട്ട് പദ്ധതി ആവിഷ്ക്കരിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.