കൊച്ചി: ലക്ഷദ്വീപ് നിവാസികളുടെ സ്വതന്ത്ര ജീവിതത്തേയും ദ്വീപിനേയും തകർക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ ഉടൻ തിരിച്ച് വിളിക്കാൻ ആവശ്യപ്പെട്ട് ലക്ഷദ്വീപ് നിവാസികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കൺവെൻഷൻ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് ആറിന് ഓൺലൈനായി നടത്തുന്ന കൺവെൻഷൻ സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ ഉദ്ഘാടനം ചെയ്യും. പാർലമെന്റ് അംഗങ്ങളായ മുഹമ്മദ് ഫൈസൽ(ലക്ഷദീപ് )എളമരം കരീം, എൻ.കെ. പ്രേമചന്ദ്രൻ, ബിനോയ് വിശ്വം, ഹൈബി ഈഡൻ എന്നിവർ കൺവൻഷനിൽ പങ്കെടുക്കും. പ്രശസ്ത സിനിമാ താരം സലീം കുമാർ മുഖ്യാതിഥി ആയി പങ്കെടുക്കും.കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ ഫൈസ്ബുക്ക് പേജായ ജെ.പി.എസ് കേരള വഴി കൺവൻഷൻ ലൈവായി സംപ്രേഷണം ചെയ്യും.