കൊച്ചി: കടലാക്രമണത്തെത്തുടർന്ന് ചെല്ലാനത്ത് ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ഭാവി നടപടികൾ തീരുമാനിക്കുന്നതിനുമായി മന്ത്രിമാരുടെ യോഗം ഇന്ന് ചേരും. ഉച്ചക്ക് 2.30 ന് എറണാകുളം ഗസ്റ്റ് ഹൗസിലാണ് യോഗം. മന്ത്രിമാരായ പി.രാജീവ്, സജി ചെറിയാൻ, റോഷി ഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. ആശ്വാസ നടപടികൾക്കായി ചെല്ലാനത്തിന് 2 കോടി രൂപ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.