111
സ്റ്റേഷൻ ഓഫീസർ രഞ്ജിത്ത് കുമാറും,ഫാദർ സാബു ഫിലിപ്പും ചേർന്ന് ഭക്ഷ്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: തൃക്കാക്കര ഫയർഫോഴ്സും സിവിൽ ഡിഫൻസും സംയുക്തമായി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. കൈത്താങ്ങായി തൃക്കാക്കര സിവിൽ ഡിഫൻസെന്ന് പേരിട്ടിരിക്കുന്ന പദ്ധതി സ്റ്റേഷൻ ഓഫീസർ രഞ്ജിത്ത്കുമാറും ഫാ. സാബു ഫിലിപ്പും ചേർന്ന് നിർവഹിച്ചു.
നിർദ്ധനരായ നിരവധി കുടുംബങ്ങൾക്ക് ഈ പദ്ധതിവഴി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. മാത്യു ജേക്കബ്, രജി ഉമ്മൻ, സ്റ്റേഷൻ ഫയർമാൻ ശരത്ത്, സിവിൽ ഡിഫൻസ് വോളണ്ടിയർമാരായ മാത്യു, സിബു, ജസ്റ്റിൻ, സുനീഷ്, രാഹുൽ, നിമ, റുബീന, സിൽവി സുനിൽ എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.