കൊച്ചി: നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് റിലയൻസ് ഫൗണ്ടേഷൻ പലചരക്കുസാധനങ്ങൾ എത്തിച്ചുനൽകി. റിലയൻസ് കോർപ്പറേറ്റ് സർവീസ് ഹെഡ് ജിതിൻലാൽ, റിലയൻസ് റീടെയ്ൽ സ്റ്റോർ മാനേജർ എം.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങൾ എത്തിച്ചത്.
നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി. ആർ. റെനീഷ്, ഷീബലാൽ, ടി.കെ. അഷറഫ്, ജെ. സനിൽമോൻ, വി.എ. ശ്രീജിത്ത്, കൗൺസിലർ സി.എ. ഷക്കീർ, എന്നിവർ ആദ്യലോഡ് ഏറ്റുവാങ്ങി. റിലയൻസ് ജിയോ ഉദോഗസ്ഥരായ വിനോദ്, രാജേഷ് എന്നിവരും സന്നിഹിതരായിരുന്നു.