ആലുവ: വെറ്ററൻ ഫുട്‌ബോളറും ഇൻഡ്യൻ അലൂമിനിയം കമ്പനി ഉദ്യോഗസ്ഥനുമായിരുന്ന ലിറ്റിൽ ഫ്ളവർ ലെയിനിൽ വാളാശേരിൽ ജോയി മാത്യു (84) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: മിനി, ശോഭ, ദീപു. മരുമക്കൾ റെജി, ഷിബു, അഞ്ജു.
ആലുവ സെൻറ് മേരീസ് ഹൈസ്‌ക്കൂൾ വിദ്യാർത്ഥിയായിരിക്കെ ആരംഭിച്ച ഫുട്‌ബോൾ ജീവിതം ആലുവ മുനിസിപ്പൽ സ്‌പോർട്ട്‌സ് ക്ലബ്ബിലൂടെ വളർത്തിയെടുത്തു. എറണാകുളം ജില്ലാ ഫുട്‌ബോൾ ടീമിലും ഇൻഡ്യൻ അലൂമിനിയം കമ്പനി ഫുട്‌ബോൾ ടീമിലും അംഗമായിരുന്നു. ആലുവ വെറ്ററൻ ഫുട്‌ബോളേഴ്‌സ് അസോസിയേഷനിൽ സജീവമായിരുന്നു. കുട്ടികൾക്കായുള്ള അവധിക്കാല പരിശീലന പരിപാടിയുടെയും മാർ അത്തനേഷ്യസ് ഇന്റർ സ്‌ക്കൂൾ ഫുട്‌ബോൾ ടൂർണ്ണമെന്റിന്റെയും സംഘാടനത്തിലും സജീവമായിരുന്നു. പല പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.