കളമശേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫാക്ട് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി രണ്ടുലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് എം.എം. ജബ്ബാറും ബോർഡ് മെമ്പർ കെ.ബി. ഷിബുവും ചേർന്ന് മന്ത്രി പി. രാജീവിന് കൈമാറി. ചടങ്ങിൽ ജില്ലാ കളക്ടർ എസ്. സുഹാസും പങ്കെടുത്തു.