kklm
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നടത്തിയ വീട്ടുമുറ്റ പ്രതിഷേധത്തിൽ എറണാകുളം ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ വൻനിലം കുടുംബസമേതം പങ്കെടുക്കന്നു

കൂത്താട്ടുകുളം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആഹ്വാനം ചെയ്ത വീട്ടുമുറ്റ പ്രതിഷേധസമരം കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തി.സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ വൻനിലം കുടുംബസമേതം സമരത്തിൽ പങ്കെടുത്തു.
ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക ,വ്യാപാര സ്ഥാപനങ്ങൾ കൊവിഡ് മാനദണ്ഡം പാലിച്ച് തുറക്കാൻ അനുമതി നൽകുക,വ്യാപാര മേഖലയ്ക്ക് ഉത്തേജക പാക്കേജ് അനുവദിക്കുക ,വാടക ഇളവ് പ്രഖ്യാപിക്കുക
തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആഹ്വാനം ചെയ്ത സമരം വിവിധ കേന്ദ്രങ്ങളിൽ നടന്നു.