കളമശേരി: ഏലൂർ നഗരസഭയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുവേണ്ടി വ്യാപാരി വ്യവസായി ഏകോപനസമിതി ഏലൂർ യൂണിറ്റ് ധനസഹായം നൽകി. ചെയർമാൻ എ ഡി. സുജിലിന് പ്രസിഡന്റ് ഗോപിനാഥ് കൈമാറി. വൈസ് ചെയർപേഴ്സൺ ലീലാ ബാബു, സെക്രട്ടറി സുഭാഷ്, സംഘടന ഭാരവാഹികളായ എസ്. രംഗൻ, എം.എക്സ്. സിസോ, കെ.ബി. സക്കീർ എന്നിവരും പങ്കെടുത്തു.