കൊച്ചി: ലക്ഷദ്വീപിൽ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങൾ പിൻവലിച്ച് സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കണമെന്ന് കേരളപ്രദേശ് ഗാന്ധിദർശൻവേദി സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. ദ്വീപിലെ ജനവികാരം മാനിച്ച് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾ കേന്ദ്രം തിരുത്തണമെന്ന് യോഗം അഭ്യർത്ഥിച്ചു. സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ, ഡോ. അജിതൻ മേനോത്ത്, ശങ്കർ കുമ്പളത്ത്, ടി.ജെ. പീറ്റർ, ഡോ. പി.വി. പുഷ്പജ, ജി. മനോജ്കുമാർ, മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.