kklm
ബിജെപി ഹെൽപ്പ് ഡെസ്ക് പ്രവർത്തകർ പാലക്കുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കിറ്റുകൾ വിതരണം ചെയ്യുന്നു

പാലക്കുഴ: ബി.ജെ.പി പാലക്കുഴ പഞ്ചായത്തിൽ രണ്ടാംഘട്ട പലചരക്ക്, പച്ചക്കറിക്കിറ്റ് വിതരണം നടത്തി.
കൊവിഡ് ബാധിതർക്കും ലോക്ക് ഡൗൺ മൂലം കഷ്ടത അനുഭവിക്കുന്നവർക്കുമാണ് സഹായം നൽകിയത്.
പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ബി.ജെ.പി കൊവിഡ് ഹെൽപ്പ് ഡെസ്ക്കിന്റെ നേതൃത്വത്തിലാണ് കിറ്റ് വിതരണം. ഹെൽപ്പ് ഡെസ്ക് പഞ്ചായത്ത് കോഡിനേറ്റർ ദീപക്.എസ് കിറ്റ്‌ വിതരണം ഉദ്ഘാടനം ചെയ്തു.
അജീഷ് തങ്കപ്പൻ നേതൃത്വം നൽകി. സുമിത്ത്.കെ.കെ, പി.എം.മനോജ് അരുൺ കേശവൻ, എൻ.കെ. അഭിലാഷ് എൻ.കെ.ഉദയകുമാർ എന്നിവർ പങ്കെടുത്തു.