അങ്കമാലി: ഉൾനാടൻ മത്സ്യസമ്പത്തിന്റെ പ്രജനത കാലത്തുള്ള മീൻപിടിത്തം, അനധികൃത കുറ്റിവലകൾ , കൃത്രിമ പാരുകൾ, ഒറ്റാൽ ഉപയോഗിച്ച് മത്സ്യബന്ധനം, മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ചെടുക്കൽ എന്നിവ നടത്തുന്നവർക്കെതിരെ നടപടി തുടങ്ങി. ഫിഷറീസ് വകുപ്പ് അങ്കമാലി മേഖലയിൽ നഗരസഭ, തുറവൂർ, കറുകുറ്റി പഞ്ചായത്തുകളിലാണ് പരിശോധന നടത്തിയത്. തോടുകളിൽ കെട്ടിപ്പൊക്കിയ അനധികൃതനിർമ്മാണ സാമഗ്രഹികൾ നശിപ്പിച്ചു.ആലുവ മത്സ്യഭവൻ ഓഫീസർ എം. സുലേഖയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഫിഷറീസ് ഓഫീസർ സബീന.ടി.എം, പ്രോജക്ട് കോ ഓർഡിനേറ്റർ ജയരാജ്, ബിജു എം. ഏല്യാസ്, സി.ആർ. ബൈജു, എസ്.ഐ കെ. അജിത്ത്, സിവിൽ പൊലീസ് ഓഫിസർ കെ.പി. മഹേഷ്എന്നിവർ നേതൃത്വംനൽകി.