കോതമംഗലം: ഇരമല്ലൂർ ചിറപ്പടിയിലുള്ള വാഹന പാർക്കിംഗ് ഏരിയയുടെ സംരക്ഷണ ഭിത്തി തകർന്ന് വീണു.
നിർമ്മാണം പൂർത്തിയായിട്ട് ഒരു മാസം കഴിഞ്ഞിട്ടെയുള്ളൂ. നിർമ്മാണ സമയത്ത് തന്നെ നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ബന്ധപെട്ട ഉദ്യോഗസ്ഥർക്ക് പരാതി കൊടുത്തെങ്കിലും നടപടിയുണ്ടായില്ല. പകരം കരാറുക്കാരനെ കൊണ്ട് ലോക്ക്ഡൗണിന്റെ മറവിൽ ബിൽ തുക മാറികൊടുക്കാനുള്ള നടപടി സ്വീകരിക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സർക്കാരിന് നഷ്ടം വന്നിട്ടുള്ള പണം അശാസ്ത്രീയ നിർമ്മാണത്തിന് പിന്തുണ കൊടുത്ത ഉദ്യോഗസ്ഥരിൽ നിന്നും കരാറുക്കാരനിൽ നിന്നും തിരിച്ചsപ്പിക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.പി.എം.ഷെമീർ, കെ.കെ.അബൂബക്കർ, പി.എം.അനസ്, കെ.എം.അബൂബക്കർ, കെ.കെ. ഷെരീഫ് എന്നിവർ സംസാരിച്ചു