കൊച്ചി: വൈദ്യുതി ബോർഡ് ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കി ഉയർത്തണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ. മറ്റ് സംസ്ഥാനങ്ങളിൽ 58ഉം 60ഉം ഒക്കെയാണ് വിരമിക്കൽ പ്രായമെന്നും കേരളത്തിൽ ഇത് നടപ്പാക്കാത്തത് ജീവനക്കാരോടുള്ള നീതികേടാണെന്നും സംഘടന സംസ്ഥാന സെക്രട്ടറി ജേക്കബ് ലാസർ പറഞ്ഞു.

മേയ് 31ന് ബോർഡിൽ നിന്ന് 537 ജീവനക്കാർ കൂട്ടത്തോടെ വിരമിക്കും. 2021ൽ മാത്രം 2000 ജീവനക്കാരാണ് വിരമിക്കുന്നത്.