കോതമംഗലം: കോതമംഗലത്തെ കപ്പ കർഷകർക്ക് കൈത്താങ്ങായി കുത്തുകുഴി സർവീസ് സഹകരണ ബാങ്ക്.
ബാങ്കിന്റെ പ്രവർത്തന പരിധിയിലെ പന്ത്രണ്ടോളം കർഷകരുടെ 8 ടൺ കപ്പ സംഭരണം ആരംഭിച്ചു.
കടൽക്ഷോഭം ഉണ്ടായ ചെല്ലാനം പ്രദേശത്തുള്ളവർക്ക് സൗജന്യമായി കപ്പ് വിതരണം ചെയ്യും.12 രൂപ നിരക്കിൽ കർഷകർക്ക് വില നൽകുമെന്ന് കുത്തുകുഴി സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം ബിജുകുമാർ അറിയിച്ചു. താലൂക്കിലെ വിവിധ സഹകരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഭരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാനുള്ള നടപടികൾ ആരംഭിച്ചതായി അസിസ്റ്റന്റ് ഡയറക്ടർ വി.പി.സിന്ധു അറിയിച്ചു.