libry
എ.പി. കുര്യൻ ലൈബ്രറി സംഘടിപ്പിച്ച നെഹ്റു വായനയും ഒ എൻ വി നവതിയും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: ജവഹർലാൽ നെഹ്രുവിന്റെ അമ്പതിയേഴാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി നെഹ്രു പുസ്തകവായന നടത്തിയും കവി ഒ.എൻ.വിയുടെ നവതിയുടെ ഭാഗമായി അദ്ദേഹത്തിന്റെ കൃതികളുടെ വിതരണവും സംഘടിപ്പിച്ചു. അങ്കമാലി എ.പി കുര്യൻ സ്മാരക ലൈബ്രറിയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ നിർവഹിച്ചു. എ.പി. കുര്യൻ പഠനകേന്ദ്രം ചെയർമാൻ അഡ്വ.കെ.കെ. ഷിബു നെഹ്രുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യ എന്ന പുസ്തകത്തിന്റെ ആദ്യഭാഗം വായിച്ച് നെഹ്രു വായനകാമ്പയിന് തുടക്കമിട്ടു. ഒ.എൻ.വി കവിത പുസ്തകങ്ങളുടെ വിതരണം വനിതാവേദിയുടെ നേതൃത്യത്തിൽ നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വി.കെ. ഷാജി, ജില്ലാ കൗൺസിൽ അംഗം കെ.കെ. സുരേഷ്, സജി വർഗീസ്, ടി. എല്യാസ്, എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.എസ്. മൈക്കിൾ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.പി. റെജീഷ് സ്വാഗതവും വിനീത ദിലീപ് നന്ദിയും പറഞ്ഞു.