kklm
കൂത്താട്ടുകുളത്തെ സേവാ അടുക്കളയിൽ ഭക്ഷണപൊതികൾ തയ്യാറാക്കുന്ന പ്രവർത്തകർ

കൂത്താട്ടുകുളം: ബി.ജെ.പി ഓഫീസിൽ പ്രവർത്തിക്കുന്ന സേവാ അടുക്കളയിൽ നിന്നും ഭക്ഷണ വിതരണം നടത്തി. ദൂരദേശങ്ങളിൽ നിന്ന് വന്നു പണി നഷ്ടപ്പെട്ടു ദുരിതത്തിലായവരും കുടിയേറ്റ തൊഴിലാളികൾക്കും ടൗണിലും ബസ് സ്റ്റാൻഡുകളിലും കട വരാന്തകളിലും അന്തിയുറങ്ങുന്നവർക്കുമാണ് ഭക്ഷണ വിതരണം.അഡ്വ. ജീമോൻ മുട്ടപ്പിള്ളിന്റെ നേതൃത്വത്തിൽ കണ്ണൻ, ജയചന്ദ്രൻ , കെ.എൻ. രാജേഷ്, ശ്രീജിത്ത് നാരായണൻ, ഹരീഷ്, ടി.കെ മോൻസിച്ചൻ. എ.കെ. രാജൻ, സിനോജ് , ശരത് സാബു എന്നിവർ പങ്കെടുത്തു.