കോതമംഗലം: പിണ്ടിമന എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ ഗുരു കരുണ്യം പദ്ധതിയിൽ പിണ്ടിമന ഗ്രാമ പഞ്ചായത്തിന്റെ ഡി.സി.സി യിലേക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ കൈമാറി.ശാഖയിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് സി.എസ്.രവിയിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, ഹെഡ് ക്ലർക്ക് ബിജു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി പി.എ.സോമൻ, ശാഖാ സെക്രട്ടറി എം. കെ. കുഞ്ഞപ്പൻ, വൈസ് പ്രസിഡന്റ് എം.കെ.മോഹനൻ, യൂണിയൻ കമ്മിറ്റി അംഗം എം.അനിൽകുമാർ, കമ്മിറ്റി അംഗങ്ങളായ അനിൽ അമ്പാട്ട്, വി.ഡി.മോഹനൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സിബി സി.എസ്, വൈസ് പ്രസിഡന്റ് എ.പി.ബൈജു, സെക്രട്ടറി അജീഷ് പുത്തൻപുര തുടങ്ങിയവർ പങ്കെടുത്തു.