മൂവാറ്റുപുഴ: പായിപ്ര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് ഹെഡ് ഓഫീസ് മന്ദിരത്തിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ അഡ്വ.പി.എം.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് അംഗങ്ങളായ കൊവിഡ് രോഗികൾക്ക് നൽകുന്ന സൗജന്യ മരുന്ന് കിറ്റിന്റെ വിതരണോദ്ഘാടനം സി.പി.എം മൂവാറ്റുപുഴ ഏരിയ ആക്ടിംഗ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എസ്.റഷീദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.ജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വി.എസ്.മുരളി മുഖ്യ പ്രഭാഷണം നടത്തി. വൈറ്റിനറി മരുന്നുകളുൾപ്പടെ എല്ലാ വിധ മരുന്നുകളും 40 ശതമാനം വരെ വിലകുറച്ചാണ് നൽകുന്നത്. ഹോം ഡെലിവറി സൗകര്യവും നൽകുന്നുണ്ട്. പായിപ്രയിൽ മെഡിക്കൽ സ്റ്റോ ആരംഭിക്കുന്നതുവഴി നാട്ടുകാരുടെ വർഷങ്ങളായിട്ടുള്ള ആവശ്യത്തിനാണ് പരിഹാരമായിട്ടുള്ളതെന്ന് പ്രസിഡന്റെ കെ.എസ്.റഷീദ് അറിയിച്ചു.പഞ്ചായത്ത് മെമ്പർമാരായ എം.എ.നൗഷാദ്, പി.എച്ച്. സക്കീർ ഹുസൈൻ, ജയശ്രീ ശ്രീധരൻ, ബാങ്ക് ഡയറക്ടമാരായ ഇ.എ.ഹരിദാസ്, കെ.എസ്.രങ്കേഷ്, അബ്ബാസ് എം.ഇ, പി.എ.മൈതീൻ, പി.എസ്.ബൈജു, പി.എ.ബിജു, പുഷ്പ ശ്രീധരൻ, ജെ.ബി.ഷാനവാസ് , വി.ആർ. ശാലിനി എന്നിവർ പങ്കെടുത്തു.