s-sarma
വാക്സിൻ ചലഞ്ചിലേക്ക് വിഷ്ണു- അനുപ്രിയ ദമ്പതികൾ നൽകിയ കമ്മലുകൾ എസ് ശർമ്മ ഏറ്റുവാങ്ങുന്നു.

പറവൂർ: ഒരു വയസുള്ള മകൾക്ക് കാതുകുത്താൻ വാങ്ങിയ കമ്മലുകൾ വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഏഴിക്കര കേയുപറമ്പിൽ വിഷ്ണു - അനുപ്രിയ ദമ്പതികൾ മകൾ അഗ്നിക്കായി കരുതിവെച്ച ഒരു ജോഡി കമ്മലാണ് സർക്കാരിന് കൈമാറിയത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ്മ കമ്മലുകൾ ഏറ്റുവാങ്ങി. സി.എ. രാജീവ്, എം.കെ. വിക്രമൻ, എ.എസ്. ദിലീഷ്, എം.എസ്. ജയചന്ദ്രൻ, എം.പി. രാജു എന്നിവർ പങ്കെടുത്തു.