മുവാറ്റുപുഴ: മോദി സർക്കാരിന്റെ കാർഷിക പരിഷ്കരണ നിയമത്തിനെതിരെ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാരിനെതിരെ കർഷക ഭവനങ്ങൾക്ക് മുന്നിലും കർഷക സംഘടന ഓഫീസുകൾക്ക് മുന്നിലുമായി മൂവാറ്റുപുഴ ഏരിയാ അതിർത്തിയിൽ 378 കേന്ദ്രങ്ങളിൽ കരിദിനാചരണം നടത്തി. ഏരിയാ കേന്ദ്രത്തിൽ നടന്ന സമരം കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എൻ. ജയപ്രകാശ്, ഏരിയാ പ്രസിഡന്റ് എം.പി.ലാൽ, വില്ലേജ് സെക്രട്ടറി പി.ബി. അജിത് കുമാർ, പി.ആർ.സജി തുടങ്ങിയവർ പങ്കെടുത്തു.