തൃക്കാക്കര: തൃക്കാക്കരയിൽ കെ.എം.എം ഹെൽത്ത് കെയറിന്റെ നേതൃത്വത്തിൽ എം.ഇ.എസ് കണയന്നൂർ താലൂക്ക് കമ്മിറ്റി, യൂത്ത് വിംഗ് എറണാകുളം ജില്ലാ കമ്മിറ്റി, ഫ്യൂച്ചറൈസ് ഹോസ്പിറ്റൽ സംയുക്തമായി ഒരുക്കിയ സൗജന്യ കൊവിഡ് കെയർ സെന്റർ തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഉദഘാടനം ചെയ്തു. എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം അബൂബക്കർ, ജില്ലാ പ്രസിഡന്റ് എം.എം. അഷ്‌റഫ്, സെക്രട്ടറി കെ.എം. ലിയാഖത്തലിഖാൻ, നഗരസഭ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിം കുട്ടി, അയ്യനാട് സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. ജയചന്ദ്രൻ, കൗൺസിലർമാരായ ടി.ജി. ദിനൂപ്, ഇ.പി. ഖാദർകുഞ്ഞ്, കളമശേരി നഗരസഭാ കൗൺസിലർ പ്രമോദ്, എം.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. അബ്ബാസ്, ഭാരവാഹികളായ കുഞ്ഞുമരക്കാർ, ഇ.എം. നിസാർ, കരീം പടമുകൾ, റഷീദ് പള്ളിപ്പാടൻ, അഡ്വ സലിം, ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് ഡോ. അൻവർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു