ward10
പായിപ്ര ഗ്രാമ പഞ്ചായത്ത്‌ 10-ാം വാർഡിൽ ഡെങ്കിപനി പ്രതിരോധ പ്രവർത്തനതിന്റെ ഭാഗമായി യുവജന സംഘടന പ്രവർത്തകർ, അക്ഷര സേന പ്രവർത്തകർ, വാർഡ് സന്നദ്ധസേന പ്രവർത്തകർ എന്നിവർ പരിസര ശുചീകരിക്കുന്നു

മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത്‌ 10-ാം വാർഡിൽ ഡെങ്കിപനി പ്രതിരോധ പ്രവർത്തനതിന്റെ ഭാഗമായി പരിസര ശുചീകരണ പ്രവർത്തനവും ബോധവത്കരണവും പ്രതിരോധമരുന്ന് വിതരണവും ആരംഭിച്ചു. വാർഡ് മെമ്പർ ദിപ റോയിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർ, വാർഡ് സന്നദ്ധസേന പ്രവർത്തകർ, പീപ്പീൾസ് ലൈബ്രറി എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഡെങ്കിപ്പനി ബോധവത്കരണവും പ്രതിരോധമരുന്നുകളുടെ വിതരണവും കുടുംബശ്രീ പ്രവർത്തകർ നത്തും. ശുചീകരണ പ്രവർത്തനത്തിന്റെ ചുമതല വാർഡ് സന്നദ്ധത പ്രവർത്തകർ, യുവജന സംഘടന പ്രവർത്തകർ,അക്ഷര സേന പ്രവർത്തകർ എന്നിവരുടെ നേതത്വത്തിൽ നടത്തും.