‌ മൂവാറ്റുപുഴ: സ്വന്തം സുരക്ഷ മറന്ന് സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയ യുവാക്കൾക്ക് വാക്സിനേഷൻ നൽകാൻ മുൻഗണന നൽകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ആരോഗ്യപ്രവർത്തകർ കഴിഞ്ഞാൽ പ്രതിരോധ പ്രവർത്തങ്ങളിൽ നാടിന്റെ നട്ടെല്ലായി നിൽക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് ദ്രുത കർമ സേനയിൽ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് വാക്സിനേഷന് മുൻഗണന നൽകില്ലെന്നു ചില പഞ്ചായത്തുകളിലെ മെഡിക്കൽ ഓഫീസർമാരുടെ നിലപാട് സന്നദ്ധ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്നതാണെന്നും വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡീൻ കുര്യാക്കോസ് എം.പിക്കും,മാത്യു കുഴൽ നാടൻ എം.എൽ.എക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ സമീർ കോണിക്കൽ പറഞ്ഞു.