മൂവാറ്റുപുഴ: വൈ.എം.സി.എ കടാതി, മാറാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സാനിറ്റൈസിംഗ് ഫോഗിംഗ് മെഷീൻ വാളകം ഗ്രാമ പഞ്ചായത്തിന് കൈമാറി. വൈ.എം.സി.എ വനിതാ ഫോറം എക്സിക്യുട്ടീവ് മെമ്പർ ബിന്ദു ജോർജ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളിമോൻ ചുണ്ടയലിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. വൈ.എം.സി.എ പ്രസിഡന്റ് തോമസ് ഡിക്രൂസ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.വി.ജോയി, എക്സിക്യുട്ടീവ് മെമ്പർ ടി.വി.തോമസ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ലിസി എൽദോസ് തുടങ്ങിയവർ പങ്കെടുത്തു.