കൊച്ചി: കാസർഗോഡ് കേന്ദ്ര സർവകലാശാല ഡോ. ഗിൽബർട്ട് സെബാസ്റ്റ്യനെ സസ്‌പെൻഡ് ചെയ്യുന്നതിനെതിരെ കൊച്ചി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു. ക്ലാസ് മുറിയിൽ, പ്രത്യേകിച്ച് പൊളിറ്റിക്കൽ സയൻസ് ക്ലാസിൽ അദ്ധ്യാപകർക്ക് അവരുടേതായ അഭിപ്രായവും പ്രത്യയശാസ്ത്രവും ചർച്ചചെയ്യാൻ കഴിയുന്ന സാഹചര്യവുമുണ്ടാവണം. അഭിപ്രായവ്യത്യാസങ്ങളും എതിർപ്പും പരസ്യമായി പ്രകടിപ്പിക്കാൻ വിദ്യാർത്ഥികൾക്കും അവകാശമുണ്ട്. ഡോ. ഗിൽബെർട്ട് സെബാസ്റ്റ്യന്റെ സസ്‌പെൻഷൻ ഉടനടി നിരുപാധികമായി റദ്ദാക്കണമെന്ന് പ്രസിഡന്റ് പ്രൊഫ . കെ. അജിതയും സെക്രട്ടറി ഡോ. എസ്. അഭിലാഷും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.