ആലുവ: മുല്ലപ്പെരിയാർ ഡാം വിഷയത്തിന് ശാശ്വതപരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് 30ന് വീടുകളിൽ സമരമുറ്റം തീർക്കാൻ സേവ് കേരള ബ്രിഗേഡ് കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. വീടുകൾക്കുമുന്നിൽ മുല്ലപ്പെരിയാർ വിഷയത്തെ സംബന്ധിക്കുന്ന പ്ലക്കാർഡുകളുമായാണ് പ്രതിഷേധിക്കുന്നതെന്ന് പ്രസിഡന്റ് റസൽ ജോയി അറിയിച്ചു.
125 വർഷം പഴക്കമുള്ള ദുർബലമായ മുല്ലപ്പെരിയാർഡാം 50ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലകൊള്ളുകയാണെന്നും സംസ്ഥാന സർക്കാർ പുതിയ ഡാം നിർമ്മിക്കുന്നതിന് നടപടിയെടുക്കണമെന്നും ജനറൽ സെക്രട്ടറി അമൃതാപ്രീതം ആവശ്യപ്പെട്ടു.