trust
ജോമോൻ ജോസഫ് ചാരിറ്റബിൾ ഫൗണ്ടേഷൻ മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തിലെ കൊവിഡ് ബാധിതരായ പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറുകൾ വിതരണത്തിനായി 255,000 രൂപയുടെ ധനസഹായം ട്രസ്റ്റ് ചീഫ് മാനേജിംഗ് ഡയറക്ടർ ജോസഫ് ജോമോൻ എടത്തല പഞ്ചായത്തു പ്രസിഡൻ്റ് സെബി കിടങ്ങേനു കൈമാറുന്നു. എക്സിക്യുട്ടീവ് ഓഫീസർ വി.എൽ.ഷിജിൽ സമീപം

കാലടി: ജോമോൻ ജോസഫ് ചാരിറ്റബിൾ ഫൗണ്ടേഷൻ മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തിലെ കൊവിഡ് ബാധിതരായ പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണത്തിനായി 255000 രൂപ സഹായം നൽകി.

പഞ്ചായത്തിലെ 17 വാർഡിലും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും. ട്രസ്റ്റ് ചീഫ് മാനേജിംഗ് ഡയറക്ടർ ജോസഫ് ജോമോൻ എടത്തല മലയാറ്റൂർ -നീലീശ്വരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെബി കിടങ്ങേന് തുകകൈമാറി. പഞ്ചായത്തിൽ നടന്ന ചടങ്ങിൽ എ.പി.ജെ ഗ്രൂപ്പ് എക്സിക്യുട്ടീവ് ഓഫീസർ ഷിജിൽ വി.എൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷിബു പറമ്പത്ത്, ജോയ് ആവൊക്കാരൻ എന്നിവർ പങ്കെടുത്തു.

നീലീശ്വരത്ത് പ്രവർത്തിച്ചുവരുന്ന എ.പി.ജെ ഗ്രൂപ്പിന്റെ കീഴിലുള്ളതാണ് ട്രസ്റ്റ്‌. പ്രളയത്തിൽ 25 ലക്ഷം രൂപയുടെ ധനസഹായവും ഓൺലൈൻ പഠനത്തിനായി 50 എൽ.ഇ.ഡി ടിവിയും നൽകിയിരുന്നു.