പറവൂർ: ചാത്തേടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് അംഗങ്ങൾക്ക് നൽകുന്ന കൊവിഡ് സാന്ത്വന കിറ്റുകളുടെ വിതരണവും പലിശ രഹിത വായ്പയുടെ വിതരണോദ്ഘാടനവും ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഫ്രാൻസിസ് വലിയപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഭാരണസമിതിയംഗങ്ങളായ രാജു പാലപറമ്പിൽ, ഷിബു ചേരമാന്തുരുത്തി, ഷാജു വലിയപറമ്പിൽ, ടി.ജി. ശശി, ടി.ടി. ആന്റണി, റാണി തോമസ്, ഷീന ദീപു, അൽഫോൻസ, ഷിൻസ് പടമാടൻ, ജെയ്സൺ പടമാട്ടുമ്മൽ, ബാങ്ക് സെക്രട്ടറി പി.എസ്. ബിജു എന്നിവർ പങ്കെടുത്തു. തൊഴിൽ നഷ്ടപ്പെട്ട അംഗങ്ങൾക്ക് 5,000 രൂപ വീതം പലിശ രഹിത വായ്പയാണ് നൽകുന്നത്.